ക്ലൗഡ് ഐഒടി ഹാക്കത്തോണുമായി തോഷിബ

കൊച്ചി: തോഷിബ സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട് ദിവസത്തെ ആദ്യ ഗ്രിഡ് ഡിബി ക്ലൗഡ് ഐഒടി ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് അഷ്വർ മാർക്കറ്റ്പ്ലേസിൽ ലഭ്യമായ തോഷിബയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ടൈം സീരീസ് ഡാറ്റാബേസായ ഗ്രിഡ് ഡിബി ക്ലൗഡ് ഉപയോഗിച്ച് തത്സമയ ഐഒടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ചലഞ്ചിലേക്ക് സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഡെവലപ്പർമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.ഈ വർഷം ഏപ്രിൽ…

Read More

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ രാവിലെ 11ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും. മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി…

Read More

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണ

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണയായി. നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മില്ലുടമകളുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More

അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ചികിത്സാ ചെലവ് NHAI വഹിക്കും

ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. കരാർ കമ്പനി അപകടമുണ്ടായതിന് ശേഷം ബന്ധപ്പെടുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് വ്യക്തമാക്കിയിരുന്നു.

Read More

അമീബിക് മസ്തിഷ്ക ജ്വരം; വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ പഠനം തുടങ്ങി

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായാണ് പഠനം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.

Read More

സംസ്ഥാന സ്കൂൾ കായികമേള; സ്വർണ്ണ കപ്പ് നേടി തിരുവനന്തപുരം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ്…

Read More

കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ D&C പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ബിപി യോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.മകളോടപ്പം ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിയ ശാലിനി ഗൈനകോളേജി വിഭത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞു ശാരീരിക അസ്വാസ്ഥത ഉണ്ടാകുകയും പെട്ടന്ന് അബോധാവസ്ഥായിൽ…

Read More

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ആണ് പുത്തൂരില്‍ ഒരുക്കിയിട്ടുള്ളത്. മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയര്‍ സഫാരി പാര്‍ക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിര്‍മ്മിക്കും. തൃശൂരിനെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ് ഇന്നെന്ന്…

Read More