
90,000 കടന്ന് സ്വർണ്ണ വില; ദിവസങ്ങൾ കൊണ്ട് വർധിച്ചത് 10,000 രൂപ
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസം 89,480 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 840 രൂപ വർദ്ധിച്ച് 90,230 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപ നൽകണം. കേരളത്തിൽ സ്വർണ വില ലക്ഷം രൂപയും മറികടക്കുമെന്നാണ് പ്രവചനം.