ആമസോണ്‍, സൂം, കാന്‍വ, സ്‌നാപ്ചാറ്റ്, പെര്‍പ്ലെക്‌സിറ്റി…; സൈബര്‍ലോകത്ത് ‘കൂട്ടപ്പണിമുടക്ക്’, അമ്പരന്ന് ഉപഭോക്താക്കള്‍
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ അമ്പരന്ന് ഉപഭോക്താക്കള്‍. പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, സാമൂഹ്യമാധ്യമമായ സ്‌നാപ്ചാറ്റ്, എഐ സെര്‍ച്ച് എന്‍ജിന്‍ പെര്‍പ്ലെക്‌സിറ്റി, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം യുഡമി, വീഡിയോ കോണ്‍ഫറന്‍സിങ്ങിനായുള്ള സൂം, മെസേജിങ് പ്ലാറ്റ്‌ഫോം സിന്ഗല്‍, ട്രേഡിങ് പ്ലാറ്റ്‌ഫോമായ റോബിന്‍ഹുഡ് എന്നിവയും ആമസോണ്‍ ഷോപ്പിങ്, ആമസോണ്‍ പ്രൈം, ആമസോണ്‍ അലക്‌സ തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ തകരാണ് ആഗോളതലത്തിലെ ‘കൂട്ടപ്പണിമുടക്കി’ന് കാരണം.


