ESI ആശുപത്രിയിലെ ഡോക്ടേഴ്സിന്റെ തർക്കം; മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം

തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം തിയേറ്ററിനുള്ളിൽ വച്ചായിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

Read More

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read More

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും, സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സർക്കാരിൽ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന് ധാരണ

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്.

Read More

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.

Read More

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം വ്യാഴാഴ്ച

കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് മത പണ്ഡിതർ അറിയിച്ചു. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ മതപണ്ഡിതർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച വ്രതമാരംഭിക്കുമെന്ന് സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും, കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.

Read More

ശബരിമല സ്വർണകൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം.രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്.

Read More

യൂട്യൂബ് പണിമുടക്കി; ലോകമെമ്പാടും സേവനം തടസ്സപ്പെട്ടു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചുകൊണ്ട് യൂട്യൂബ് പ്രവർത്തനരഹിതമായി.ഇന്ന് രാവിലെ മുതലാണ് ആഗോളതലത്തിൽ വലിയ തോതിലുള്ള തടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സേവനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്.യൂട്യൂബ് ആപ്പിലും വെബ്സൈറ്റിലും വീഡിയോകൾ ലോഡ് ആകാത്തതായിരുന്നു പ്രധാന പ്രശ്നം. പലർക്കും സംതിംഗ് വെന്റ് റോങ്ങ് (Something went wrong) എന്ന എറർ മെസേജാണ് സ്ക്രീനിൽ തെളിഞ്ഞത്. ഹോം പേജ് ലോഡ് ആകാത്തതും അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയതും ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിച്ചു.

Read More

മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.

Read More

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര പരോൾ

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. ഏഴു ദിവസത്തേക്ക് ആണ് പരോൾ അനുവദിച്ചത്. പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അടിയന്തര പരോൾ. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്.

Read More