ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്…
വാഹനപ്രേമികൾക്കൊപ്പം ടാറ്റ മോട്ടോഴ്‌സും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് സിയേറയുടെ തിരിച്ചുവരവ്. 1990-കളിൽ ടാറ്റയുടെ എസ്‌യുവി പാരമ്പര്യത്തിന്റെ പ്രതീകമായിരുന്ന സിയേറ, ആധുനിക രൂപത്തിലും ഭാവത്തിലും 2025 നവംബറിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ പ്രൊഡക്ഷൻ-റെഡി രൂപത്തിൽ ആദ്യമായി പ്രദർശിപ്പിച്ച പുതിയ ടാറ്റ സിയേറ, യഥാർഥ മോഡലിന്റെ തനിമ നിലനിർത്തിക്കൊണ്ട് ഒരു സമകാലിക എസ്‌യുവിയായാണ് എത്തിയത്.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം ജില്ലാ കലക്‌ടർക്ക് നൽകി.
വൈക്കം : നഗരസഭ 26-ാം വാർഡിൽ പൂന്തോടത്ത് ഭാഗത്തെയും ഉദയനാപുരം പഞ്ചായത്തിൻറെ ശ്രീനാരായണപുരം വിജാഗിരി ഫാക്ടറി റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് എംഎൽഎ – സി കെ ആശ ശിലാ സ്ഥാപനം നിർവഹിച്ചു. പൂന്തോടത്ത് ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ബിജു , ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി കെ ആനന്ദവല്ലി , നഗരസഭ വൈസ് ചെയർമാൻ പി. റ്റി സുഭാഷ് വൈക്കം നഗരസഭ…
സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ട് മാസക്കാലമായി സമരം തുടരുകയാണ് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്.
ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും. കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്.
പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില…
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി…