നിതിൻ നബീൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ നബീൻ ചുമതലയേറ്റത്. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിച്ചത്.

Read More

മഞ്ഞ് പുതച്ച് മൂന്നാർ; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്

മൂന്നാർ: മൂന്നാറിൽ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബർ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മൈനസ് ആകുമെന്നാണ് പ്രതീക്ഷ. അതേസമയം അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയർന്നേക്കും.

Read More

തലസ്ഥാനത്ത് രാജേഷോ ശ്രീലേഖയോ? തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം.

Read More

മെസ്സി ഡല്‍ഹിയില്‍; പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി-മെസ്സി കൂടിക്കാഴ്ച നടന്നില്ല

അര്‍ജന്റീന താരം ലയണല്‍ മെസ്സി ഡല്‍ഹിയില്‍. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി – മെസ്സി കൂടികാഴ്ച നടന്നില്ല. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിയിലെത്തിയ മെസ്സിയെ മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.സി.സി ചെയര്‍മാന്‍ ജയ്ഷാ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ 10.45 ന് ഡല്‍ഹിയിലെത്തിയ മെസ്സി സ്വകാര്യ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോകുകയായിരുന്നു.

Read More

ഇന്ന് വിജയ് ദിവസ്; കീഴടങ്ങിയത് 93,000 പാക് സൈനികർ; രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ

ഇന്ന് വിജയ് ദിവസ്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ പുതുക്കലാണ് വിജയ് ദിവസ്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് നമ്മുടെ ധീര സൈനികർ പാകിസ്താനെതിരെ വിജയം നേടിയത്. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന്റെ പിറവിക്ക് ആ യുദ്ധം വഴിവച്ചു. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പാക് സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യ നൽകിയ പിന്തുണയാണ് ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിച്ചത്. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ വ്യോമതാവളങ്ങൾ പാകിസ്ഥാൻ ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ…

Read More

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ‌ മരിച്ചു

കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടം സംഭവിച്ചത്. ഡൽഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നു.

Read More

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ; കടുത്ത പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അധിക അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക് മാറ്റിയത്.

Read More

കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ 26 ന്; പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്‌ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും.

Read More

ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം; സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. തുടർന്ന് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ്…

Read More

നീരജ് മാധവ് അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോയുടെ’ ചിത്രീകരണം പൂര്‍ത്തിയായി

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

Read More