തീരാതെ ഫയൽ ഇഴച്ചിൽ; ‘നിറം’ നൽകി പരിഹരിക്കും
ഫയലുകൾക്ക് നിറം നൽകി ഫയൽനീക്കം വേഗത്തിലാക്കാനുള്ള നടപടിയുമായി സർക്കാർ. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ മാറ്റത്തിനായി ഇ ഓഫിസ് സോഫ്റ്റ്വെയറിലും മാറ്റങ്ങൾ കൊണ്ടുവരും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നടത്തിയ ഫയൽ അദാലത്തിനു ശേഷവും ഫയൽ നീക്കം പഴയപടി ഇഴയുന്നത് പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്.


