കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണംജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാര്ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

Read More

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ചികിത്സയിലിരിക്കെ മരിച്ചു . അപകടത്തിൽ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ തീവ്രചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം 30 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശന്റെ മരണം…

Read More

കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി ‘ഓൺ’ ആയി; ‘കെഎൽ 15’ ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘കെഎൽ 15’ എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

Read More

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം. നിർണായ കൂടിക്കാഴ്ച ഡൽഹിയിൽ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി…

Read More

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് ഇറാന് താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയെ വിളിക്കാം; ഡോണൾഡ്‌ ട്രംപ്

ഇറാനുമായുള്ള സമാധാന ചർച്ചയ്ക്ക് ചർച്ചക്ക് വാതിൽ തുറന്ന് ഡോണൾഡ്‌ ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇറാന് അമേരിക്കയെ വിളിക്കാം. സംസാരിക്കണമെങ്കിൽ ഇറാന് നേരിട്ട് തന്നെ ഫോണിൽ വിളിക്കാമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്ലാമബാദിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ച പാതിവഴിയിൽ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനിൽ എത്തി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താൻ തലസ്ഥാനമായ…

Read More

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

Read More

രാഘവ്  ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

Read More

വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പൊലീസുകാർ ഉൾപ്പെടെ 15 പേർക്കാണ് പരുക്കേറ്റത്. സ്ഫോടനം…

Read More

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്….

Read More