ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരണം 17ന്, ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണക്കവർച്ച, സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17ന്. ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണൻ…

Read More

വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി. സുനിൽ കുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ വി . യു. ഉപ്പിലിയപ്പൻ, കോട്ടയം ഇലക്ട്രിക്കൽ ഓവർസിയർ ജയരാജ്, അസിസ്റ്റൻഡ് കമ്മിഷണർ സി എസ്. പ്രവീൺ കുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു, അസിസ്റ്റൻഡ് എൻജിനിയർ ജെസ്ന ചാക്യാരത്ത് ഉദയനാപുരം സബ് ഗ്രൂപ്പ്ഓഫിസർ…

Read More

ആലപ്പുഴ ഗർഡർ അപകടം; നിർമാണ കമ്പനിക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.അശോക ബിൽഡ്കോൺ കമ്പനിക്കെതിരെ അരൂർ പൊലീസാണ് കേസെടുതിരിക്കുന്നത്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അരൂർ – തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ നിലം പതിക്കുകയായിരുന്നു. റോഡിലൂടെ കടന്നുപോയ പിക്കപ്പ് വാനിന്‍റെ മുകളിലേക്കാണ് ഗർഡർ വീണത്. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. മൂന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍ കോടതി തള്ളി. ദ്വാരപാലകപ്പാളികേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍…

Read More

ഇ-പാസ്‌പോർട്ട് അവതരിപ്പിച്ച് ഇന്ത്യ

ഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്ക് സുരക്ഷ, വേഗത, സൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ചിപ്പ്-എംബെഡഡ് ബുക്ക്‌ലെറ്റായ പുതിയ ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.യാത്രാ ഡോക്യുമെന്റേഷനിലെ പ്രധാന നവീകരണത്തിനാണ് ഇതിലൂടെ ഔദ്യോഗികമായി തുടക്കം കുറിച്ചത്. പുതുക്കിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP 2.0) പ്രകാരം ആരംഭിച്ച സംരംഭം, ബയോമെട്രിക് യാത്രാ ക്രെഡൻഷ്യലുകളുടെ ആഗോള മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നു. എംബഡഡ് ഇലക്ട്രോണിക്‌സും നവീകരിച്ച പരിശോധനാ സംവിധാനങ്ങളും ഇ-പാസ്‌പോർട്ടിനെ വെത്യസ്തമാക്കും. സുരക്ഷിതമായ റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും, ആന്റിനയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിപ്പ്…

Read More

‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Read More

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല; ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധി

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാൽ ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ ഉയർന്ന തുക നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

Read More

തദ്ദേശതിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ…

Read More

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജിതം. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം…

Read More

ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഇടിയുന്നു, കാരണം ഇങ്ങനെയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ചരക്കു സേവന നികുതി(ജിഎസ്ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി എസ് ടി 5 ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്.

Read More