തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും. അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍…

Read More

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരിക്കെ, മരാമത്ത് പ്രൊസീജര്‍ മറികടന്ന് ക്ഷേത്രമുതലുകള്‍ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന്…

Read More

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം. മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. കൊച്ചിയിലെ ഇഡി യൂണിറ്റ് ടു ആണ് റെയ്ഡ് നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്‌ണേഴ്‌സ്, ഡ്രൈവര്‍, എന്നിവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) ഉദ്യോഗസ്ഥരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കെഎഫ്‌സിയില്‍ നിന്ന് 12 കോടിയോളം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; സിപിഐഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ, മുൻ ദേവസ്വം പ്രസിഡന്റായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിർണ്ണായക നീക്കവുമായി SIT. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്….

Read More

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3,500 രൂപ വീതം നല്‍കും. മരണം സംഭവിയ്ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പേവിഷ ബാധ ഏല്‍ക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത പദ്ധതിയ്ക്ക് കീഴിലാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. ബെംഗളൂരു മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മേഖലകളിലാണ് ഇത് നടപ്പാക്കുക. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാധകമല്ല. നഗര കേന്ദ്രങ്ങളില്‍ തെരുവുനായ്ക്കളെ…

Read More

“ആദം -ഹവ്വ ഇൻ ഏദൻ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച് തിരക്കഥ -സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “ആദം- ഹവ്വ ഇൻ ഏദൻ “. നിത്യഹരിത നായകൻ പ്രേം നസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രസിദ്ധനായ പരസ്യ കലാകാരനും കൂടിയാണ് കുര്യൻ വർണ്ണശാല. ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേൻ,ആബേൽ ) ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് “ആദം ഹവ്വ ഇൻ ഏദൻ” എന്ന…

Read More

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും. ഒപി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചർച്ചകളും ബഹിഷ്കരിക്കും. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്കരണ കുടിശിക നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്കരണം അടക്കമുള്ള…

Read More

‘ബുക്ക് ചെയ്തവര്‍ അതേ ദിവസം തന്നെ ദര്‍ശനത്തിനെത്താന്‍ ശ്രമിക്കണം’: ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്

പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും കഴിഞ്ഞദിവസത്തെ തിരക്കില്‍ ദര്‍ശനം ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദഹം വ്യക്തമാക്കി. പൊലീസിലോ നേരിട്ട് അദ്ദേഹത്തയോ ബന്ധപ്പെട്ടാല്‍ മതിയെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

Read More

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ…

Read More

നിതീഷ്‌ കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ജെഡിയുവും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) നേതൃത്വം നൽകുന്ന…

Read More