സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു. ‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി. തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ….

Read More

MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം

കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച…

Read More

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി 24നോട് പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട്…

Read More

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു.

Read More

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയന്ത്രണം മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള…

Read More

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്ക് ഷിഗല്ല സംശയമുണ്ട്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍…

Read More

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും…

Read More

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക് നല്‍കുക. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചു. ടിക്കറ്റിങില്‍ FEMALE /TRANSGENDER എന്നുള്ളതും ക്രമീകരിക്കും. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യയാത്ര നടപ്പിലാക്കാന്‍ പോകുന്നത്. സൗജന്യ യാത്ര മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. സൗജന്യ യാത്ര നടപ്പിലാക്കുന്നത് വകുപ്പ് തലത്തിലെ…

Read More

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ…

Read More

ഇന്ത്യ സഖ്യയോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു; ഡീൽ ആരോപണത്തിൽ മറുപടി നൽകി രാഹുൽ ഗാന്ധി

ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു. സിപിഐഎം -ബിജെപി ഡിൽ ആരോപണത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധം അറിയിച്ചു. CPI ജനറൽ സെക്രട്ടറി ഡി രാജയും പിന്തുണച്ചു. സംസ്ഥാനത്ത് എത്തുമ്പോൾ സംസ്ഥാന നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുക എന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. കേരളത്തിൽ പരമ്പരാഗതമായി കോൺഗ്രസും ഇടതു പാർട്ടികളും തമ്മിൽ ആണല്ലോ മത്സരിക്കുന്നത് എന്നും രാഹുൽ ഗാന്ധി മറുപടി നൽകി. തെരഞ്ഞെടുപ്പ്…

Read More