കോഴിക്കോട്: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിദാസ് അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ജാൻമണി വിവാദപ്രസ്താവന നടത്തിയത്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും…

Read More

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌…

Read More

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍…

Read More

പരീക്ഷാ ക്രമക്കേട്: NTAയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ

പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോൾ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളിൽ പിഴവെന്ന ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിൻസ് പരീക്ഷ നടക്കാനിരിക്കെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. എൻടിഎ ആസ്ഥാനം ഒഖ്‌ലയിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും. UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി…

Read More

മാസപ്പടി കേസ്: വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി; റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന

കൊച്ചി: മാസപ്പടി കേസിലെ റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന. പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് രേഖകൾ ലഭിച്ചത്. മൊബെൽ ഫോൺ ഇഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. വിശദമായ പരിശോധന നടത്തുന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇന്നലത്തെ…

Read More

മാസപ്പടി കേസ്: വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് E.D

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് സ്ഥാപനം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. ഇത് ഷെൽ കമ്പനിയെന്ന് സംശയം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ല. കമ്പനിയുടെ മേൽവിലാസത്തിൽ ദുരൂഹതയുമുണ്ട്. 2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മേൽവിലാസത്തിലും ദുരൂഹത. മെഡിക്കൽ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കമ്പനിയെന്ന് രേഖകളിൽ പറയുന്നത്. ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം ഇഡി മരവിപ്പിച്ചിരുന്നു. ലേക്കർ ഇന്ത്യ കോർപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് അടിമുടി…

Read More

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയിൽ അടക്കം ഔദ്യോഗിക രേഖകളിൽ പേര് കേരളം എന്നാകും. നേരത്തെ ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

Read More

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയത്.പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ്…

Read More

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും.കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് UDF സർക്കാർ. സർക്കരിൻ്റെ മുൻഗണന പട്ടികയിൽ കർഷകർ ഉണ്ട്. വന്യജീവി ആക്രമണം തടയാൻ ശക്തമായ നാപടി ഉണ്ടാകും. പുരാതന – ആധുനികമായ സംവിധാനങ്ങളെയും കൊണ്ട് കൂട്ടിയിണക്കി ഏറ്റവും അനുയോജ്യമായ സംവിധാനമമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഭൂനിയമ…

Read More

സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ; അടിയും തിരിച്ചടിയുമായി സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ട്

ചെന്നൈ: തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഓരോ ദിവസവും അടിയും തിരിച്ചടിയുമായാണ് സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ടുപോകുന്നത്. ദ്രവീഡിയൻ പാർട്ടികളെ തറപറ്റിച്ച് അധികാരം പിടിച്ച സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് നൂറാം നാൾ. 717 ടാസ്മാക് കടകൾ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെൺ സേന, ലഹരിമുക്ത തമിഴ്നാടിനായി…

Read More