10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്.കിഫ്ബി അനുവദിച്ച 331 കോടി…

Read More

ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ്

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ…

Read More

ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം; ചിത്രം പുറത്ത്

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത. പുല്‍വാമ കോലി സ്വദേശിയായ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആമിറിന്റെ പേരില്‍ കഴിഞ്ഞ മാസം വാങ്ങിയ കാറിനു മുഴുവന്‍ പണവും നല്‍കിയത് ഉമര്‍ മുഹമ്മദാണ്.

Read More

മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു. ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട്…

Read More

അമേരിക്കയിൽ ഷട്ട്ഡൗണിന് വിരാമം; ധനാനുമതി ബിൽ സെനറ്റിൽ പാസായി

അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു. അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റിൽ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ബുധനാഴ്ചയാണ് ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് തുടർന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും. ഒക്ടോബര്‍…

Read More

ഡൽഹി സ്ഫോടന സ്ഥലം സന്ദർശിച്ച് അമിത് ഷാ; സ്ഥിതിഗതികൾ വിലയിരുത്തി

ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പുരോഗതിയും പ്രാഥമിക നിരീക്ഷണങ്ങളും ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചറിഞ്ഞു. നേരത്തെ എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി പരുക്കേറ്റവരെ അമിത് ഷാ കണ്ടിരുന്നു. അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക്…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ; നിയമനം രണ്ട് വർഷത്തേക്ക്, ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്‌ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്. മുൻ മന്ത്രി കെ രാജുവിനും ദേവസ്വം ബോർഡ് അംഗമായി നിയമനം നൽകിയിട്ടുണ്ട്.

Read More

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത പ്രതി 2024 സെപ്റ്റംബർ മാസത്തിൽ 2 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ പ്രതി അഡ്മിഷൻ ഉറപ്പാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്ന് യുവതിയുടെ പിതാവ് നൽകിയ…

Read More

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം അഭിനയ് കിങ്ങർ (48) ഇന്ന് രാവിലെ അന്തരിച്ചു. കരൾ ലോക ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു അദ്ദേഹം. തുള്ളുവതോ ഇളമേ, സൊല്ല് സൊല്ല ഇനിക്കും, സിങ്കാര ചെന്നൈ, പൊൻമേഖലെ, തുപ്പാക്കി, അഞ്ചാൻ തുടങ്ങി നിരവധി തമിഴ് സിനിമകളിലും ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രമായി മലയാളത്തിലും അഭിനയിച്ചിരുന്നു. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി…

Read More

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More