ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽക്കയറി പീഡിപ്പിച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം, പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽക്കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒന്നിലധികം പേരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസിൽ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. ഇന്നലെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ കയറി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടി ഉറങ്ങുന്ന സമയത്താണ് പീഡ‍നശ്രമം ഉണ്ടായത്. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു….

Read More

സജിത കൊല കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി BJP

തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ ന‍ൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട…

Read More

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ കശ്യപ് വര്‍മ്മയാണ് നറുക്കെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. നടപ്പന്തലിലും തീര്‍ത്ഥാടകരുടെ നീണ്ട നിരയുണ്ട്. അന്‍പതിനായിരം പേരാണ് വെര്‍ച്വല്‍…

Read More

ഓപ്പറേഷൻ   നുംഖോർ: നടൻ  ദുൽഖർ  സൽമാന്റെ കാർ വിട്ടുകൊടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ കസ്റ്റംസ് ഉപാധികളോടെ വിട്ടുകാെടുത്തു. ലാൻഡ് റോവർ ഡിഫൻഡർ കാറാണ് വിട്ടുകൊടുത്തത്. തൃശൂർ സ്വദേശി റോബിന്റെ കാറും ഇന്ന് വിട്ടുകൊടുത്തു. ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്ന 43 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ദുൽഖറിന്റെ ഒരുവാഹനം ഉൾപ്പെടെ നാലുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കസ്റ്റംസിന്റെ പക്കലുള്ളത്. ബാക്കിയെല്ലാം വിട്ടുകൊടുത്തു.

Read More

ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല:സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി

കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍…

Read More

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വീട്ടിൽ ബോംബ് ഭീഷണി; ചെന്നൈയിൽ സുരക്ഷ ഭീതി പരത്തി വ്യാജ സന്ദേശം

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇന്നലെ രാത്രി പോലീസു സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും സമഗ്രമായ പരിശോധന നടത്തിയങ്കിലും സ്ഫോടന വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് സിറ്റി പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ സന്ദേശം കിട്ടിയത്. അദ്ദേഹത്തിൻറെ മൈലാപ്പൂരിലെ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.

Read More

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു.

Read More

കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ 21 ന് പുനരാരംഭിക്കും

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചിരുന്നു.

Read More

ഗുരുവായൂരിൽ തുലാം ഒന്നുമുതൽ ദർശന സമയം കൂട്ടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശന സമയം കൂട്ടി ദേവസ്വം ഭരണസമിതി. നാളെ മുതൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ വൈകിട്ട് മൂന്നിനേ അടയ്ക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വെെകിട്ട് നാലിന് നടതുറന്ന് രാത്രി ഒമ്പത് വരെ ദർശനം തുടരും. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

Read More