കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍…

Read More

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി….

Read More

‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം. ഈ ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ പ്രവേശിച്ചു. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എൺപത്തി മൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. പിന്നീടങ്ങോട്ട് ചരിത്രം.

Read More

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന് യുഎൻഎ വ്യക്തമാക്കി. തൃശൂർ അമല ,ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസിന് പിരിച്ചുവിടൽ ഭീഷണിയുമായി മാനേജ്മെന്റ് രം​ഗത്തെത്തിയിരുന്നു. സമരത്തെ തുടർന്ന് ഒഴിവുകൾ മിക്കതും നികത്തിക്കഴിഞ്ഞുവെന്നും സമരക്കാർ ഇനി തിരിച്ച് വന്നാലും കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും…

Read More

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ…

Read More

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ…

Read More

വാട്ടര്‍ അതോറിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍…

Read More

’10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും’; വമ്പൻ വാ​ഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തിൽ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തിൽ പലതും അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിൽ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി. ഫാർമസി, നിർണ്ണയ…

Read More

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ‌പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നൽകുന്ന ശിപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നൽകിയത്. ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സർക്കാരിന് കത്ത് നൽകിയത്. സാധാരണഗതിയിൽ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം…

Read More