കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം
കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്. വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം പറയുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി…


