R3Info Solutions

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം; മലബാർ മിസ്റ്ററി മാറ്റി ‘മിന്നൽ മാജിക്’എന്നാക്കി

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാടന ചടങ്ങിൽ പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് നീക്കം.പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും.

Read More

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

Read More

ദൂരം കൂടുന്തോറും വിലയും കൂടും, 4000 ലീറ്റർ വെള്ളത്തിന് 1000 രൂപ; തൊണ്ട വരണ്ട് മണിമലക്കാർ

മണിമല ∙ ശുദ്ധജലമില്ലാതെ നാട്ടുകാർ ദുരിതക്കയത്തിൽ. പദ്ധതികൾ ഏറെയുണ്ടെങ്കിലും ശുദ്ധജലം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ മോട്ടർ കേടാണെന്നും വിവിധ പ്രദേശങ്ങളിൽ പണ്ട് ഉണ്ടായിരുന്ന പഞ്ചായത്ത് കിണറുകൾ പോലും ഇന്നില്ലെന്നും നാട്ടുകാർ പറയുന്നു.

Read More

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് വിധി. കഴിഞ്ഞ നവംബര്‍ 20നാണ് കട്ടിളപ്പാളി കേസില്‍ പദ്മകുമാര്‍ അറസ്റ്റിലാകുന്നത്. പിന്നാലെ ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കട്ടിള പാളി കേസില്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. എന്നാല്‍ ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ്…

Read More

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. പരാതി നല്‍കുമെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും ഉഷയുടെ മകന്‍ ഷിബിന്‍ പറഞ്ഞു.

Read More

വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. ഒരു വീടിന് 1100 സ്ക്വയർ ഫീറ്റ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ഒഴിവാക്കിയ ആളുകൾ ആയിരിക്കും ഗുണഭോക്താക്കൾ. ദുരന്തത്തിൽപ്പെട്ട കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റത്താണ് വീടുകൾ…

Read More

ലക്ഷ്യം നാടിൻറെ വികസനം, അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ സ്വതന്ത്ര ചിന്താഗതിക്കാരനെന്ന് അഖിൽ മാരാർ പറഞ്ഞു. തൻ്റെ പ്രതികരണങ്ങളിൽ കൂടുതൽ യുഡിഎഫിനൊപ്പം ആയിരുന്നു. പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരുക എന്നതായിരുന്നു ലക്ഷ്യം. നാടിൻ്റെ വികസനമാണ് എൻഡിഎ ലക്ഷ്യമെന്ന് തിരിച്ചറിയുന്നു. സാബു എം. ജേക്കബ്ബ് വലിയ കാഴ്ചപാടുള്ളയാൾ.

Read More

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന നിർദേശം. രണ്ട് ഘട്ടങ്ങളിലായി 140 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പ്രാദേശിക തലത്തിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അവ ക്രോഡീകരിച്ച് രണ്ടോ മൂന്നോ പേരുകളായിരിക്കും ദേശീയ നേതൃത്വത്തിന് കൈമാറുക. അന്തിമ തീരുമാനം ദേശീയ നേത്യത്വമാണ് തീരുമാനിക്കുക.

Read More

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതല. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന്തി കോടതി ഉത്തരവിൽ‌ പറയുന്നു.

Read More

ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി

ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി.

Read More