R3Info Solutions

വോട്ടിടാൻ പോകുമ്പോൾ മൊബൈൽ ഒഴിവാക്കണം, തിരിച്ചറിയൽ കാർഡും സ്ളിപ്പും കരുതണം

തിരുവനന്തപുരം:വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ,ക്യാമറ,മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല. വോട്ട് ചെയ്യാൻ 12തിരിച്ചറിയൽ രേഖകളിൽ ഒന്ന് അനുവദിക്കും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷൻ ഐഡി കാർഡ് (എപിക്) ആണ്.

Read More

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

Read More

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം…

Read More

കലാശക്കൊട്ട് തുടങ്ങി: എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ

വൈക്കം: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് വൈക്കത്ത് കലാശക്കൊട്ട് തുടങ്ങി. പടിഞ്ഞാറെനട റോഡിൽ കച്ചേരിക്കവലക്ക് കിഴക്ക് ഭാഗത്ത് എൽ.ഡി.എഫും അവിടെ നിന്ന് പടിഞ്ഞാറേക്ക് ഗുരുമന്ദിരം വരെ എൻ.ഡി.എയും തുടർന്ന് യു.ഡി.എഫുമാണ് അണിനിരന്നിട്ടുള്ളത്. എൻ.ഡി.എ സ്ഥാനാർത്ഥി സി.പി.ഐയിൽ നിന്ന് ബി.ജെ.യിലേക്ക് പോയ മുൻ എം.എൽ.എ കെ.അജിത്ത് ആയതിനാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കച്ചേരിക്കവലയിൽ എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർക്കിടയിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. കേന്ദ്രസേനയും രംഗത്തുണ്ട്.

Read More

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു…

Read More

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തിരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വിവിധ സ്ഥാനാർഥികളും, പോളിങ് ഏജൻ്റുമാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹർജികൾ തീർപ്പാക്കിയത്. മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടെന്ന വാദവും മുഖവിലക്കെടുത്തു. പ്രത്യേകമായ മറ്റു നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി…

Read More

ആഭ്യന്തര, അന്തർദ്ദേശീയ വിമാന നിരക്കുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ

ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.ആഭ്യന്തര യാത്രകള്‍ക്കായി നേരത്തെയുണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയാണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണിത്.

Read More

‘ട്രെയിൻ യാത്ര ഒഴിവാക്കണം, റെയിൽവെ ട്രാക്കിൽ നിന്ന് മാറിനിൽക്കണം’, ഇറാൻ ജനതയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

ടെഹ്‌റാൻ: ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയിൽവെ പാളങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ഇറാൻ ജനതയ്‌‌ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. ‘നിങ്ങളുടെ സുരക്ഷയ്‌ക്കായി ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നതോ അതിൽ യാത്രചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’. എന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘ട്രെയിനിലോ റെയിൽവേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ജീവൻ നഷ്‌ടമാകാം. സൈന്യം മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Read More

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ്…

Read More

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാള്‍ വരെ തുടരും.

Read More