R3Info Solutions

നിതിൻ രാജിന്റെ മരണം; ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി കൈമാറും

കണ്ണൂർ ദന്തൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ബന്ധുക്കൾ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. മകന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുക. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി യുവജന സംഘടനകൾ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം…

Read More

ഹോർമുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണം; ആവശ്യവുമായി ഫ്രാൻസ്

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാൻസ്. ഹോർമുസിൽ ബഹുരാഷ്ട്ര ദൗത്യം നടത്തും. യു കെയുമായി ചേർന്നായിരിക്കും ബഹുരാഷ്ട്ര ദൗത്യം നടത്തുക. ഉടൻ ഇതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. അതേസമയം, ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേ​ഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു.ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ…

Read More

‘ബംഗാളിൽ ബിജെപി അധികാരത്തിൽ വരും, മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല’; അമിത് ഷാ

പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തിരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റും. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി തന്റെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

Read More

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്‌. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും,, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി…

Read More

ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി

വൈക്കം: ഹരിതാരവം കർഷക കൂട്ടായ്മയുടെ അയ്യർകുളങ്ങരയിലെ ആറാമത് നാട്ടുചന്ത വിഷു ചന്തയായി മാറി. മുനിസിപ്പൽ കൗൺസിലർമാരായ ബി. സുശീല, എ.സി. മണിയമ്മ, പി.കെ. വിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് വിഷുചന്ത നടത്തിയത്. വൈക്കം നഗരസഭ 11, 12,13, 14 എന്നീ നാല് വാർഡുകളിലെ കർഷകർ നാട്ടുചന്തയിൽ പച്ചക്കറികൾ നേരിട്ട് എത്തിച്ചു. പയർ, പാവൽ, കോവൽ, വഴുതന, പടവലം, മത്തൻ, കറിക്കായ, ചീര, ചേമ്പ്, കപ്പ, ചക്ക, സപ്പോർട്ട, മാങ്ങ, വെള്ളരി, ചക്കിലാട്ടിയ വെളിച്ചെണ്ണ, തേങ്ങ, തുടങ്ങിയ നാടൻ പച്ചക്കറികളും…

Read More

മേട വിഷു – ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ

പത്തനംതിട്ട: മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ 4 മണിക്ക് തുറക്കും. 4.05 മുതൽ രാവിലെ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും. ഏഴുമണിക്ക് ശേഷമാണ് അഭിഷേകവും ഉഷപൂജയും. വിഷുദിനത്തിൽ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യ് അഭിഷേകം. ഏപ്രിൽ 17 ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18 ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു – മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി…

Read More

ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി റിയോ ഗുഹുമ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആയ ലിവര്‍പൂളിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ചരിത്രം തീര്‍ത്ത് അവരുടെ കൗമാരതാരം റിയോ ഗുഹുമ. ഫുള്‍ഹാമുമായി നടന്ന മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ റോക്കോര്‍ഡ് പിറന്ന ഗോള്‍. 40-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ബ്രൈറ്റണോടും എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോടും ഏറ്റ തോല്‍വികള്‍ക്ക് ശേഷമുള്ള വിജയമായിരുന്നു ഫുള്‍ഹാമുമായി. 32 മത്സരങ്ങളില്‍ നിന്നായി 52 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ അഞ്ചാമതാണ്….

Read More

പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച; രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപ കവര്‍ന്നു

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെ ഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് നിരീക്ഷണങ്ങള്‍ക്ക് നടുവിലാണ് കവര്‍ച്ച നടന്നത്. രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. പിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ്…

Read More

തൃണമൂലിന്റെ 15 വര്‍ഷത്തെ ഭരണം ബംഗാളില്‍ ഭയമാണ് നല്‍കിയത്; അധികാരത്തിലെത്തിയാല്‍ ആദ്യം ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കും: പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണം സംസ്ഥാനത്തെ ഓരോ സാധാരണക്കാരന്റെയും മനസ്സില്‍ ഭയം മാത്രമാണ് വളര്‍ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച പശ്ചിമ ബംഗാളിലെ കത്വയില്‍ നടന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More