R3Info Solutions

‘വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല’; പ്രധാനമന്ത്രി

വനിത സംവരണ ഭേദഗതി ബില്ലിൽ മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പിലാക്കാനുള്ള നിരവധി അവസരങ്ങൾ നേരത്തെ രാജ്യത്തിന് നഷ്ടമായി. സുപ്രധാന മാറ്റത്തിന് സമയമായി. ചരിത്രം സൃഷ്ടിക്കാനുള്ള സുവർണ്ണ നിമിഷമാണിത്. രാജ്യത്തിന് പുതിയ ദിശ നൽകും. ഒരുമിച്ച് ഒറ്റക്കെട്ടായി രാജ്യത്തിന് പുതിയ വഴിതെളിക്കാമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ…

Read More

പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി

വൈക്കം: പക്ഷിപ്പനി ബാധിച്ച ഉദയനാപുരം ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കള്ളിംഗ് നടത്തുന്നത്. യന്ത്രം ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലുള്ള കുഴിയിൽ മാനദണ്ഡപ്രകാരം ശാസ്ത്രീയമായാണ് കള്ളിംഗ് നടത്തി കോഴികളെ കുഴിച്ചിടുന്നത്. സുരക്ഷാ വസ്ത്രങ്ങളും മറ്റു സുരക്ഷാസംവിധാനങ്ങളുമായി രണ്ട് ഗ്രൂപ്പുകളായി ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ പക്ഷികളുടെ കള്ളിംഗ് ആരംഭിച്ചത്. രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയും ആണ് നശിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉയർന്ന…

Read More

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെ പ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനായ ഏറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ്…

Read More

‘ചരിത്ര നിമിഷം; മോദി സർക്കാർ പ്രവർത്തിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി’; വനിതാ സംവരണ ബിൽ അവതരിപ്പിച്ച് അർജുൻ രാം മേഘ്‌വാൾ

വനിതാ സംവരണ ഭേദ​ഗതി ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചു. നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്ന് അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. നരേന്ദ്രമോദി വിവിധ…

Read More

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു. ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതികരണം.

Read More

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

Read More

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

Read More

ബണ്ട് അടച്ചിട്ട് നാലുമാസം , കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമായി. ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു.

Read More

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പൽ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.

Read More

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും. വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും…

Read More