R3Info Solutions

തലങ്ങും വിലങ്ങും യുപിഐ ഉപയോഗിച്ച് ഇന്ത്യക്കാർ; ഒക്‌ടോബറിൽ റെക്കാഡ് ഇടപാട്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്ത് നടന്നത് റെക്കാഡ് യുപിഐ ഇടപാടുകളെന്ന് റിപ്പോർട്ട്. 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്രയധികം യുപിഐ ഇടപാടുകൾ ഇതാദ്യമായാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഉത്സവ സീസണും ജിഎസ്‌ടി ഇളവുമാണ് റെക്കാഡ് യുപിഐ ഇടപാടുകൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

Read More

എഴുത്തച്ഛൻ പുരസ്കാരം കെ .ജി. ശങ്കരപിള്ളയ്‌ക്ക്

തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്കാരം കവി കെ ജി ശങ്കരപിള്ളയ്‌ക്ക്. 2025 ലെ എഴുത്തച്ഛൻ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം .5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് സമ്മാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ…

Read More

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്….

Read More

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് 5 മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.ഒരു ദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക.

Read More

നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിലാണ് സമ്മളനം ചേരുന്നത്. രാവിലെ 9 ന് സമ്മളനം ആരംഭിക്കും. അതിദാരിദ്ര്യ മുക്ത കേരളം സംബന്ധിച്ച ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തും. സാധാരണ നടപടി ക്രമങ്ങൾ ഉണ്ടാകില്ല.

Read More

ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും,‌ കേരളത്തിൽ 2 സ്റ്റോപ്പുകൾ

തിരുവനന്തപുരം: ബംഗളുരു – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായിട്ട് ഉദ്‌ഘാടനം ചെയ്യാനാണ് സാധ്യത. ബുധനാഴ്ച ഒഴിച്ച മറ്റുള്ള ദിവസങ്ങളിലായിരിക്കും സർവീസ് ഉള്ളത്. രാവിലെ 5.10 നു ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.50 നു എറണാകുളത്ത് എത്തും. ഉച്ചക്ക് 2.20 നു പുറപ്പെട്ട് രാത്രി 11 നു ബംഗളുരുവിൽ എത്തും.

Read More

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.

Read More

‘ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം. ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടയക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്ഡേറ്റിന് 125 രൂപയും നല്‍കണം. കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്ഡേറ്റുകള്‍ സൗജന്യമാണ്.

Read More

ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു. എന്നാൽ അറുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്തിന് മുന്നിലുണ്ട്. 1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ…

Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ. ‘ചെമ്പ് പാളികൾ’…

Read More