R3Info Solutions

​ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി

കോട്ടയം: ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ്…

Read More

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി

ഇറാന്‍ അനുകൂല പ്രതിഷേധം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം. സേന വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കി.പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അഡ്മിനിസ്‌ട്രേറ്റീവ് വാഹനങ്ങളുടെ നീക്കങ്ങളും നിയന്ത്രിച്ചു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന നിർദേശവും ഉണ്ട് നിലവിൽ സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടിയും തുടരും.

Read More

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

Read More

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു, ഇത്…

Read More

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ; ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട്

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ.ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട് നൽകി. മേഖലയിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. യുഎഇയിൽ ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.സാഹചര്യങ്ങൾ വിലയിരുത്താനായി ദുബായ് മാളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനും ഉപപ്രധാനമന്ത്രി ഹംദാൻ രാജകുമാരനും ഒത്തുചേർന്നിരുന്നു.

Read More

‘അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ ഭരണകൂടം ദുർബലമായി. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മിസ്റ്റർ നെതന്യാഹു പറഞ്ഞു. ”ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്” ഫോക്സ് ന്യൂസിന്റെ ഹാനിറ്റി പ്രോഗ്രാമിൽ നെതന്യാഹു പറഞ്ഞു.

Read More

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോ​​ഗിച്ചായിരുന്നു ആക്രമണം. മസ്‌കറ്റ് തീരത്ത് നിന്ന് 52 ​​നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കെയാണ് ആക്രമണം.

Read More

ഗൾഫിലെ SSLC , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് ടുവിലെ 5,6,7 തിയതികളിലെ പരീക്ഷകൾക്കാണ് മാറ്റം. കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫിൽ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്.മെയ് മൂന്നാം വരത്തിന് മുൻപ് SSLC ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും ഫലപ്രഖ്യാപനം…

Read More

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി.ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.അമ്പതോളം വിമാന സർവീസ് ഉള്ളതിൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചിരുന്നു.

Read More

ഇറാന്‍ വലിയ രാജ്യമാണെന്നും, സംഘര്‍ഷം നാലാഴ്ചയോളം നീളാൻ സാധ്യതയുണ്ടെന്നും ട്രംപ്

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കില്‍ മരണമെന്ന് ഇറാന്‍ സൈന്യത്തിനും റെവല്യൂഷണറി ഗാര്‍ഡിനും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികള്‍ തീര്‍ക്കാന്‍ സമയമെടുത്തേക്കുമെന്നും സംഘര്‍ഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

Read More