R3Info Solutions

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വർണകൊള്ള കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. കട്ടിളപ്പാളി കേസിൽ നേരത്തെ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Read More

നന്മയുടെ പുതുചരിത്രമെഴുതാൻ തലയോലപ്പറമ്പ്

തലയോലപ്പറമ്പ്:ഗുരുതരരോഗാവസ്ഥയിലുള്ള മൂന്ന് മനുഷ്യ ജീവനുകൾ തിരികെ പിടിക്കാൻ മൂന്ന് മണിക്കൂർനേരം ഒരു ഗ്രാമമൊന്നാകെരംഗത്തിറങ്ങും.തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ കരുണയുടെ കനിവ് വറ്റാത്ത മനുഷ്യ സ്നേഹികളാണ് മൂന്ന് അവയവ മാറ്റ ശസ്ത്രക്രിയകൾക്കുള്ള ചികിത്സാ സഹായ നിധി സമാഹരിക്കാൻ കൈകോർക്കുന്നത്.വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന പഞ്ചായത്ത് മൂന്നാം വാർഡിലെ മയ്യോട്ടിൽ ജോർജ്ജ് -മറിയാമ്മ ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (19 വയസ്സ്) ,ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട കുഴിപ്പറമ്പിൽ സുജീഷ് -ചിത്ര സുജീഷ് ദമ്പതികളുടെ മകൾ നവ്യ (21 വയസ്സ് ),കരൾ…

Read More

കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകി ചെമ്പ് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

വൈക്കം:ചെമ്പ് ഗ്രാമ പഞ്ചായത്തിൻ്റെ 2026/27 വർത്തെ 31,76,68,500/-രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിൻറ2026/27-വർഷത്തെ ബഡ്‌ജറ്റ് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ സണ്ണി-യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡൻറ് ദേവി കൃഷ്ണ കെ.വി അവതരിപ്പിച്ചു.31,76,54,500/-രൂപയുടെ വരവും 31,7668500/-രൂപ ചെലവും 3,76,60,770/-രൂപ ബാലൻസും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്ക് 5,55,00000-ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 2335666/-രൂപയും മൃഗ സംരക്ഷണം,ക്ഷീര വികസനവും-5750000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 13600000/-രൂപയും വകയിരുത്തലുകൾ നടത്തിയിട്ടുള്ള ബഡ്‌ജറ്റിൽ ക്ഷീര…

Read More

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.

Read More

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കെട്ടിടങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ. ആയത്തുല്ല അലി ഖമനയിക്ക് ജന്മസ്ഥലമായ മഷ്ഹദിൽ ഖബറൊരുക്കും. ഖമനയിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.

Read More

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.

Read More

‘ക്ഷമയുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധം’; ഭീഷണിയുമായി ഹിസ്ബുല്ല

ഇസ്രയേലിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുല്ല. ക്ഷമയുടെ യുഗം അവസാനിച്ചെന്നും ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധമായിരിക്കുമെന്നുമാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഇങ്ങനെയൊരു യുദ്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്.

Read More

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

Read More

അമേരിക്കയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

വാഷിങ്ടണ്‍: ടെക്‌സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്‌പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍( എഫ്ബിഐ).ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടകൊല്ലപ്പെട്ടത്. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Read More

ഗൾഫ് പ്രവാസികളുടെ ആശങ്കകൾക്ക് അവസാനം; വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

ദുബായ്: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗൾഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ നിന്നും നിർത്തിവച്ച വിമാന സർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദ്, മുംബയ് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകൾ ഇൻഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഡൽഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.

Read More