‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു. ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ. ഓരോ കാറ്റഗറിക്കും നികുതി ഉണ്ട്. ആ നികുതിയാണ് ഈ സർക്കാർ ഏർപ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. കേരളത്തിൽ മദ്യം വിൽക്കുന്നതിൻ്റെ കുത്തക ബെവ്കോയ്ക്കാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടന്ന് UDF തീരുമാനിച്ചാൽ ബെവ്കോ അത്തരം മദ്യം വാങ്ങില്ല.

Leave a Reply

Your email address will not be published. Required fields are marked *