കരൂരില്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും

ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍ യോഗത്തിലാണ് തിങ്കളാഴ്ച കരൂരിലെത്താന്‍ താത്പര്യപ്പെടുന്നതായി വിജയ് അറിയിച്ചത്. കരൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കാണാനുള്ള സ്ഥലം തീരുമാനിക്കാന്‍ വിജയ് നിര്‍ദേശിച്ചിട്ടുണ്ട്.

Read More

മൾട്ടി പ്ലെക്സിൽ കുടിവെള്ളം സൗജന്യമായി നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

കൊച്ചി: മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യ കോടതി അറിയിച്ചു. മൾട്ടിപ്ലെക്സിൽ പുറത്തു നിന്ന് കൊണ്ട് വരുന്ന ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനും എതിരെയുള്ള പരാതിയിന്മേലാണ് ഇങ്ങനൊരു നടപടി.

Read More

കോട്ടയം പാതയിൽ 11 നു ട്രെയിനുകൾക്ക് നിയന്ത്രണം; മെമു റദ്ദാക്കി, ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

കോട്ടയം: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 66310 കൊല്ലം – എറണാകുളം മെമു റദ്ദാക്കി.ഭാഗികമായി റദ്ദാക്കിയവ:ഗുരുവായൂർ – മധുര എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക യാത്ര കൊല്ലത്ത് നിന്നായിരിക്കും. കോട്ടയം – നിലമ്പൂർ റോഡ് എക്സ്‌പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.

Read More

വീണ്ടും തിളങ്ങി നമ്മുടെ കെഎസ്ആര്‍ടിസി; ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കളക്ഷന്‍

ടിക്കറ്റ് വരുമാനത്തില്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 9 അരകോടിയിലേറെ രൂപയാണ് കഴിഞ്ഞ ദിവസത്തെ കളക്ഷന്‍. യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ തിരഞ്ഞെടുത്തതിന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നന്ദി അറിയിച്ചു. റെക്കോര്‍ഡ് നേട്ടത്തിനായി പരിശ്രമിച്ച എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം

യാത്രക്കാർക്ക് റിസർവ് ചെയ്ത ടിക്കറ്റുകളുടെ തീയതി മാറ്റാൻ ഓൺലൈൻ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. മെച്ചപ്പെട്ട യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി 2026 ജനുവരിയോടെ പുതിയ സേവനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read More

നവി മുംബൈ വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ ആരംഭിക്കും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ…

Read More

ജാപ്പനീസ് കിമോണോയും മുടിയിൽ റോസാപ്പൂക്കളും; മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചു

മഞ്ജു വാര്യർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. ജപ്പാനിൽ നിന്നുള്ള കിമോണോ വസ്ത്രത്തിൽ മഞ്ജു ചിത്രങ്ങൾ പങ്കിട്ടു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമാണ് കിമോണോ. പിങ്ക് തുണിയിൽ വെളുത്ത ലില്ലി പൂക്കൾ കൊണ്ട് അച്ചടിച്ച കിമോണോയാണ് താരം ധരിച്ചിരിക്കുന്നത്. ബൺ ഹെയർസ്റ്റൈലിൽ മുടിയിൽ റോസാപ്പൂവുമായി മഞ്ജു ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുണ്ട്. നോ മേക്കപ്പ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പച്ച ഫ്രെയിം ചെയ്ത സൺഗ്ലാസുകളാണ് അദ്ദേഹം ആക്സസറിയായി ധരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും മഞ്ജു…

Read More

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം : രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്.റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ് .വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. വൈക്കം വെച്ചൂർ…

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ഒക്ടോബർ 22 നു പൊതുജനങ്ങൾക്ക് ദർശനത്തിനു അനുമതിയില്ല

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രമാണ് ദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം ഉണ്ട്. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍…

Read More