പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരട്ടൈ മെസേജിങ് പ്ലാറ്റ്‌ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും. ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്‌സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ രംഗപ്രവേശം. പേമെന്റ്‌സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്.


