കരൂർ സന്ദർശിക്കാൻ അനുമതി തേടി ടിവികെ അധ്യക്ഷൻ വിജയ് യുടെ അഭിഭാഷകൻ ഡിജിപിയെ കണ്ടു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്നലെയും വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. പൊലീസ് അനുമതി നൽകുന്ന തീയതിയിൽ നേരിട്ട് എത്താം എന്ന് വിജയ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.