കോട്ടയം: വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കാൻ വേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രക്കാർ അനുഭവിക്കുന്നത്. ഏറ്റുമാനൂരും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാർ ഓഫിസ്, ആശുപത്രി ആവശ്യങ്ങൾക്കായി പുലർച്ചെ കിലോമീറ്ററുകളോളം സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്.