വൈക്കം: വൈക്കം-വെച്ചൂർ റോഡിലെ പ്രധാന ജംഗ്ഷനായ ഇടയാഴത്തും ബണ്ട് റോഡിലും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. റോഡിനു വീതിയില്ലാത്തതാണ് കാരണം. ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ ഗ്യാസ് ലോറികളും ടാങ്കറുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ജംക്‌ഷനിൽ അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമാകുന്നുണ്ട്. കല്ലറ, വൈക്കം, വെച്ചൂർ ഭാഗങ്ങളിൽനിന്ന് രാവിലെയും വൈകിട്ടും ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല.