വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1 നാണു ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. നവംബർ 30 നു ആണ് കൊടിയേറ്ററിയിപ്പ്. ഡിസംബർ 12 നു ആണ് വൈക്കത്തഷ്ടമി. പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവംബർ 2 തീയതികളിലാണ് നടക്കുക.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും ഉദയനാപുരം ക്ഷേത്രത്തിലെ ഉദയാസ്തമനപൂജ ഡിസംബർ 31 നുമാണ്.
അഷ്ടമി മഹോത്സവത്തിന് ക്ഷേത്രനഗരി ഒരുങ്ങുന്നു
