കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരുക്ക്

വൈക്കം: കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് റോഡിൽ വീണ ഗൃഹനാഥ, അതേ കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശ പ്രമോദ്(50) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് വൈക്കം- തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പെട്രോൾ പമ്പിനു സമീപമാണ് അപകടം. പ്രമോദും ആശയും ബൈക്കിൽ വൈക്കം ഭാഗത്തേക്കു വരികയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്നർ ലോറിയുടെ മുൻവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും ആശ കണ്ടെയ്നർ ലോറിയുടെ അടിയിലേക്കും വീണു.

Leave a Reply

Your email address will not be published. Required fields are marked *