രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്ന‍ിരുന്നു. 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാർഡ് തല ഡാറ്റ നൽകുകയും ചെയ്യുന്നു. 1948 ലെ സെൻസസ് നിയമവും 1990 ലെ സെൻസസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *