തായ്പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവച്ചു. സ്കൂളുകക്ക് അവധി പ്രഖ്യാപിച്ചു. 1,000 വിമാന സർവീസുകൾക്കാണ് തടസം നേരിട്ടത്. ഇത് അധികൃതർ പരിഹരിച്ചതോടെ ഹോങ്കോംഗ് പതുക്കെ സാധാരണ നിലയിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരം തൊട്ടു; തായ്വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം
