
തന്തൈ പെരിയാർ ജന്മദിനാഘോഷം
വൈക്കം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹ സമരത്തിന്റെ പോരാളിയുമായിരുന്ന ഇ വി രാമസ്വാമി നായ്കരുടെ 147 ആം ജന്മദിന ആഘോഷം വൈക്കത്തു നടന്നു. തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച ഈ പരിപാടി വൈക്കം വല്യകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിലാണ് നടന്നത്.