ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്ത ദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷിക ഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി.മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്.രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും,ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി…

Read More

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം: വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന മരുന്ന് നൽകിയതായിആരോപണമുയർന്നിരിക്കുന്നത്. ഓരോ മനുഷ്യ ജീവനും അതീവ വില കൽപിക്കേണ്ട ആശുപത്രിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായിരിക്കുന്നത് അതീവ ഗുരുതര വീഴ്ചയാണെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.

Read More

BJP ശിൽപശാല നടത്തി

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും വൈക്കം മുനിസിപ്പൽ ഇൻചാർജുമായ രൂപേഷ് ആർ മേനോൻ (SNV രൂപേഷ് ) ശില്പശാല നയിച്ചു. ടൌൺ സൗത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും, സൗത്ത് ജനറൽ സെക്രട്ടറി ബിനോയ്‌ നന്ദിയും രേഖപെടുത്തി. ജില്ലാ ഉപാധ്യക്ഷ ലേഖ അശോകൻ, മണ്ഡലം ജനറൽ…

Read More

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം : രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്.റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ് .വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. വൈക്കം വെച്ചൂർ…

Read More