
മെസിയും ടീമും കളിക്കുക കൊച്ചിയിൽ
കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ് മെസിയും അർജന്റീനയും ഇന്ത്യയിലേക്ക് വരുന്നത്.