
ഷട്ട്ഡൗണിൽ വലഞ്ഞു യൂ എസിലെ സർക്കാർ ജീവനക്കാരും പൊതുജനവും; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്
യൂ എസിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്മെന്റ് ഷട്ട്ഡൗൺ രാജ്യത്തുടനീളമുള്ള ഫെഡറൽ സേവനങ്ങളേയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാൻ നിരവധി പേർ നിർബന്ധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഷട്ട്ഡൗൺ നീണ്ടുപോയാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ആവശ്യമായി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.