ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.