ശബരിമല റോപ് വേ പദ്ധതിയ്ക്കുള്ള അന്തിമ അനുമതി ഉടൻ. അന്തിമ അനുമതിക്കുള്ള കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ എത്തി പദ്ധതി നടപ്പിലാക്കുന്ന സ്ഥലം സന്ദർശിക്കും. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ പ്രാവർത്തികമാക്കുക. നേരത്തെ ചേർന്ന കേന്ദ്ര വന്യജീവി ബോർഡ് തീരുമാനപ്രകാരമാണ് നടപടി. കേന്ദ്രസംഘത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ റോപ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമലയിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിലാണ് സർക്കാരും ദേവസ്വം ബോർഡും ഇങ്ങനൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ
