മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്. ഇന്ന് ഡൽഹിക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനാണ് യാത്ര. നാളെ രാവിലെ 11 ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. വയനാട് ദുരന്ത നിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.
മുഖ്യമന്ത്രി ഡൽഹിയിലേക്ക്; വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
