കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.

Read More

ഡല്‍ഹി സ്‌ഫോടനം: അന്വേഷണം ഊര്‍ജിതം; പൊട്ടിത്തെറിച്ച ഐ-ട്വന്റി കാറിലുണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്

ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികള്‍. ഡോ. മുസമ്മില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ ഉമ്മര്‍ മുങ്ങിയതായും പൊലീസ് പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഉമര്‍ അല്‍ ഫലഹ് സര്‍വകലാശാലയില്‍ എത്തിയത്. തിങ്കളാഴ്ച വീട്ടില്‍ എത്തും എന്ന് ഉമര്‍ അറിയിച്ചിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.

Read More

ചക്രവാതചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ…

Read More

നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു.

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തരമായി ലാന്‍ഡിങ് ചെയ്തു

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുട‍ർന്നാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. ജിദ്ദ – കരിപ്പൂർ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു കഴിഞ്ഞു.

Read More

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ജൂലായ് വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നൂറോളം സർവീസുകൾ റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Read More

ആമസോണ്‍, സൂം, കാന്‍വ, സ്‌നാപ്ചാറ്റ്, പെര്‍പ്ലെക്‌സിറ്റി…; സൈബര്‍ലോകത്ത് ‘കൂട്ടപ്പണിമുടക്ക്’, അമ്പരന്ന് ഉപഭോക്താക്കള്‍

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ അമ്പരന്ന് ഉപഭോക്താക്കള്‍. പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, സാമൂഹ്യമാധ്യമമായ സ്‌നാപ്ചാറ്റ്, എഐ സെര്‍ച്ച് എന്‍ജിന്‍ പെര്‍പ്ലെക്‌സിറ്റി, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം യുഡമി, വീഡിയോ കോണ്‍ഫറന്‍സിങ്ങിനായുള്ള സൂം, മെസേജിങ് പ്ലാറ്റ്‌ഫോം സിന്ഗല്‍, ട്രേഡിങ് പ്ലാറ്റ്‌ഫോമായ റോബിന്‍ഹുഡ് എന്നിവയും ആമസോണ്‍ ഷോപ്പിങ്, ആമസോണ്‍ പ്രൈം, ആമസോണ്‍ അലക്‌സ തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ തകരാണ് ആഗോളതലത്തിലെ ‘കൂട്ടപ്പണിമുടക്കി’ന് കാരണം.

Read More

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ലക്‌നൗ: ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നുമാണ് ഉത്തരവില്‍ ഉള്ളത്. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്ന് അനുകൂല വിധിയുണ്ടായതെന്ന് സമൃദ്ധിയുടെ അഭിഭാഷകനായ പ്രഭാകര്‍…

Read More

സാഹിത്യ നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകായിക്ക്

സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകായിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്. 1954ൽ റൊമാനിയൻ അതിർത്തിക്കടുത്തുളള ഒരു പട്ടണത്തിലാണ് ലാസ്‌ലോ ക്രാസ്നഹോർകായി ജനിച്ചത്.

Read More

നിതിൻ രാജിന്റെ മരണം: ‘മകന് നീതി ലഭിച്ചില്ല’: മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് കുടുംബം. പ്രതികളെ സഹായിക്കുന്ന നടപടിയാണ് പൊലീസിൽ നിന്നുണ്ടായതെന്നും മകന് നീതി ലഭിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാതാപിതാക്കൾ വൈകാരികമായി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ നിതിൻ രാജിൻ്റെ അമ്മ ലത പൊട്ടിക്കരഞ്ഞു. 95 ദിവസമായി നിതിൻ രാജ് മരിച്ചിട്ട്. ഇതുവരെയും മകന് നീതി ലഭിച്ചിട്ടില്ലെന്ന് ലത പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചെന്ന് പിതാവ് നിതിൻ രാജിന്റെ അച്ഛൻ രാജൻ…

Read More