സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍; സര്‍ക്കാരിന്റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തല്‍

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് എട്ടരയ്ക്ക് നിര്‍ണായക പ്രഖ്യാപനമെന്ന് സമര നേതാവ് എം എ ബിന്ദു പറഞ്ഞു. സമരം തീരുമോ എന്ന കാര്യത്തിലും ഇന്ന് എട്ടരയ്ക്ക് പ്രഖ്യാപനം ഉണ്ടാകും. ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുക 266 ആം ദിവസത്തിലാണ്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരം അവസാനിപ്പിക്കും. രാപ്പകല്‍ സമരം അവസാനിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക്…

Read More

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതിയേ കാണുന്നത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യം ആയിട്ടല്ല . കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക – സാമ്പത്തിക മേഖലയിൽ പ്രതിഫലനം ഉണ്ടാകും. സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ…

Read More

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകൾ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. നിലവിൽ തീ…

Read More

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Read More

രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ മോദി സർക്കാർ; അമിത്ഷാ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രിയുടെ നേത്യത്വത്തിലുള്ള കേന്ദ്രസർക്കാർ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും ഈ ലക്‌ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ പൂർണമായി വികസിതവും മഹത്തായതുമായ ഒരു രാഷ്‌ട്രമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൂർണ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവതലമുറയെ മയക്കുമരുന്നുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Read More

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും.

Read More

ഐതിഹ്യ പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: വൈക്കം അരയൻകാവ് ക്ഷേത്രത്തിലെ പൂരം ആഘോഷങ്ങൾക്ക് നാളെ സമാപനമാകും. ഗരുഡൻ തൂക്കത്തോടെയാണ് സമാപനമാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന പ്രത്യേകതയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് വഴിപാടായി നടത്തുന്നത്.

Read More

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരായി നാപോളി; രണ്ട് ഗോളിന് തോല്‍പ്പിച്ചത് ബോളോഗ്നയെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് നാപ്പോളിയിലേക്ക് ചേക്കേറിയ സ്‌ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലുണ്ട് മുന്‍നിരയെ നയിച്ച നാപോളി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറ്റൊരു ഇറ്റാലിയന്‍ ക്ലബ് ആയ ബൊലോഗ്‌നയെയാണ് കലാശപ്പോരില്‍ അവര്‍ പരാജയപ്പെടുത്തിയത്. ഡെന്‍മാര്‍ക്ക് താരമായ ഹോജ്‌ലുണ്ട് ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്. 39, 57 മിനിറ്റുകളില്‍ ബ്രസീലിയന്‍ വിംഗര്‍ ഡേവിഡ് നെരെസ് ആണ് നാപോളിയുടെ രണ്ട് ഗോളുകളും നേടിയത്. ഒരു ഗോള്‍ വഴങ്ങിയതിന്…

Read More

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാള്‍ വരെ തുടരും.

Read More

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല. അവിശ്വാസം പരാജയപ്പെടുത്താന്‍ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍….

Read More