സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Read More

ഷട്ട്ഡൗണിൽ വലഞ്ഞു യൂ എസിലെ സർക്കാർ ജീവനക്കാരും പൊതുജനവും; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്

യൂ എസിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്മെന്റ് ഷട്ട്ഡൗൺ രാജ്യത്തുടനീളമുള്ള ഫെഡറൽ സേവനങ്ങളേയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാൻ നിരവധി പേർ നിർബന്ധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഷട്ട്ഡൗൺ നീണ്ടുപോയാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ആവശ്യമായി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

അഷ്ടമി മഹോത്സവത്തിന് ക്ഷേത്രനഗരി ഒരുങ്ങുന്നു

വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1 നാണു ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. നവംബർ 30 നു ആണ് കൊടിയേറ്ററിയിപ്പ്. ഡിസംബർ 12 നു ആണ് വൈക്കത്തഷ്ടമി. പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവംബർ 2 തീയതികളിലാണ് നടക്കുക.വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും ഉദയനാപുരം…

Read More

മെസിയും ടീമും കളിക്കുക കൊച്ചിയിൽ

കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌.

Read More

ഇടയാഴം, ബണ്ട് റോഡ്: വീതിയില്ല; ഭീതി; ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്

വൈക്കം: വൈക്കം-വെച്ചൂർ റോഡിലെ പ്രധാന ജംഗ്ഷനായ ഇടയാഴത്തും ബണ്ട് റോഡിലും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. റോഡിനു വീതിയില്ലാത്തതാണ് കാരണം. ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ ഗ്യാസ് ലോറികളും ടാങ്കറുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ജംക്‌ഷനിൽ അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമാകുന്നുണ്ട്. കല്ലറ, വൈക്കം, വെച്ചൂർ ഭാഗങ്ങളിൽനിന്ന് രാവിലെയും വൈകിട്ടും ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല.

Read More

അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ; സൗകര്യങ്ങൾ വിലയിരുത്തും

കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ടീം മാനേജർ എത്തുന്നത്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.

Read More

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷൻ നാളെ മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആഭ്യന്തര പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബര്‍ 8) മുതല്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

Read More

തിരുവോണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു.

Read More

90,000 കടന്ന് സ്വർണ്ണ വില; ദിവസങ്ങൾ കൊണ്ട് വർധിച്ചത് 10,000 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസം 89,480 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 840 രൂപ വർദ്ധിച്ച് 90,230 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപ നൽകണം. കേരളത്തിൽ സ്വർണ വില ലക്ഷം രൂപയും മറികടക്കുമെന്നാണ് പ്രവചനം.

Read More

വെള്ളൂരിൽ എയിംസ് വേണമെന്ന് എം എൽ എ; സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

കോട്ടയം: കേരളത്തിന് എയിംസ് അനുവദിക്കുമ്പോൾ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് വൈക്കം എം എൽ എ സി കെ ആശ മന്ത്രിസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വെള്ളൂരിൽ എയിംസിനായി സ്ഥലമില്ലെന്ന് മന്ത്രി രാജീവ് ഉന്നയിച്ചു. ഹുന്ദുസ്ഥാൻ ന്യൂസ്പ്രിന്റിൽ നിന്നും പിടിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും റോഡ്, റെയിൽ, വിമാനത്താവള കണക്ടിവിറ്റി ഉള്ളതിനാൽ എല്ലാ ജില്ലകളിൽ നിന്നും എത്താൻ എളുപ്പമാണെന്നും എം എൽ എ വിശദീകരിച്ചു.

Read More