Headlines

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണ

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണയായി. നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മില്ലുടമകളുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More

വാട്സാപ്പിനെ വെല്ലാൻ ‘അരട്ടൈ’ ; തദ്ദേശ നിർമിത ചാറ്റിങ് ആപ്പ്

തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റിംഗ് ആപ്പായ ‘അരട്ടൈ മെസഞ്ചറിന്” ജനപ്രീതി ഏറുന്നു. നാലു ലക്ഷത്തിലധികം പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആപ്പ് ഡൗൺലോഡ് ചെയ്‌തു. അരട്ടൈ എന്നാൽ ചാറ്റിംഗ് എന്നാണ് അർത്ഥം. എ ഐ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്. വാട്സാപ്പ് പോലെ തന്നെ ചാറ്റ് ചെയ്യാനും സ്റ്റാറ്റസ് ഇടാനും ഓപ്ഷനുകൾ ഉണ്ട്. ചിത്രങ്ങളും വീഡിയോകളും ഡൗൺലോ‌ഡ് ചെയ്യാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയുണ്ടെങ്കിൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയുള്ള കൂടുതൽ ആപ്പുകൾ രാജ്യത്ത്…

Read More

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; ഒപ്പം കൂട്ടാൻ BJP

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ സി സി മുകുന്ദനെ ഒപ്പം കൂട്ടാനുള്ള ശ്രമം ‌ബിജെപിയും തുടങ്ങി.

Read More

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ്…

Read More

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു. കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു….

Read More

ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

ഒമാനിലെ സൊഹാറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് പ്രവാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അല്‍ അവാഹി വ്യാവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒമാനില്‍ ഇറാന്റെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ തകര്‍ത്തതിന്റെ അവശിഷ്ടവും മറ്റൊരു ഡ്രോണും പ്രദേശത്ത് പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടത് ഒമാന്‍ സ്വദേശികളല്ലെന്നും വിദേശികളാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നാണ് പുറത്ത് വരുന്ന വിവരം .പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും എന്നാണ് വിവരം. ആദ്യം പാലക്കാട് സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് എത്തുമെന്നാണ് സൂചന.

Read More

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു. ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ….

Read More

’അതിരടി’ ;ടൊവിനോ, ബേസിൽ, വിനീത് കോമ്പോ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന “അതിരടി”യുടെ ടൈറ്റിൽ ടീസർ പുറത്ത്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം. ഒക്ടോബർ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും.

Read More

വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതി അത്തോളി പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂലിന്റ പരാതിയിലാണ് കരുണനെതിരെ കേസെടുത്തത്. നവ മാധ്യമത്തിലൂടെ എ ഐ നിര്‍മ്മിത ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപക കീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനും ഇയാള്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നാണ് പരാതി.

Read More