വി എസിന് നിയമസഭയുടെ ആദരം; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ ചാരമോപചാരം അറിയിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം…

Read More

നവോത്ഥാന സ്മരണയുടെ വെളിച്ചത്തിലൂടെ: വൈക്കത്തെ നായർ മഹാസമ്മേളനം

വൈക്കത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും വികസനത്തിലും വളരെയേറെ പങ്ക് വഹിച്ചവരാണ് നായർ സമുദായാംഗങ്ങൾ. വൈക്കത്ത് മതമൈത്രി കാത്തുസൂക്ഷിക്കുന്നതിലും ജാഗരൂകരാണ് നായർ സമുദായം. അതുകൊണ്ട് തന്നെ നായർ സമുദായത്തിന്റെ പ്രവർത്തനങ്ങൾ വൈക്കത്തിന് അഭിമാനമാണ്. വളരെക്കാലം കൂടിയാണ് വൈക്കത്ത് ഒരു നായർ മഹാസമ്മേളനം നടക്കുന്നത്. വൈക്കത്തെ സ്വർണവർണത്തിലാറാടിച്ച അത്യംജ്ജ്വല ഘോഷയാത്രയാണ് മഹാ സമ്മേളനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിൽ നടന്നത്. അടുക്കും ചിട്ടയും ക്രമവും താളവുമുള്ള മനോഹരമായ ഒരു സമ്മേളനമാണ് “മന്നം നവോത്ഥാന സൂര്യൻ ” എന്ന ശീർഷകത്തിൽ വൈക്കത്ത് നടത്തപ്പെട്ടത്. അവർണക്കു വേണ്ടി…

Read More

ക്ലീൻസ് 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്ത് ആരംഭിച്ചു

വൈക്കം: ശുചിത്വത്തിന്റെ കാര്യത്തിലെന്നപോലെതന്നെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിലും നാം മലയാളികൾ മുന്നിലാണെന്നും അതു മനസിലാക്കി ഒരു ആധുനിക ഡ്രൈക്ലീൻ സെന്റർ ആരംഭിച്ച സഹകരണ സംഘംഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർപറഞ്ഞു. വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ക്ലീൻസ് 24 പ്രൊഫെഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്തു ഉൽഘാടനം ചെയ്യുകയായിരുന്നു ഹേമലത പ്രേം സാഗർ കൊച്ചാലും ചുവടിനും കൊച്ചുകവലക്കുമിടയിൽ തിട്ടപ്പള്ളിൽ ആർക്കേഡിലാണ് ഈ സ്ഥാപനം. വസ്ത്രങ്ങൾക്കു…

Read More

നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം

താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

Read More

രജത് പട്ടിദാറും യാഷ് റാത്തോഡും സെഞ്ച്വറി നേടി, ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിന് സൌത്ത് സോണിനെതിരെ വലിയ ലീഡ്

ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോണിന് തകർപ്പൻ ജയം. സൌത്ത് സോണിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 149 റൺസിന് മറുപടിയായി സെൻട്രൽ സോൺ രണ്ടാം ദിവസം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് നേടി. ക്യാപ്റ്റൻ രജത് പട്ടിദാറിൻ്റെയും യാഷ് റാത്തോഡിൻ്റെയും സെഞ്ച്വറികളുടെ മികവിലാണ് സെൻട്രൽ സോൺ വലിയ ലീഡ് നേടുന്നത്. 115 പന്തിൽ 101 റൺസെടുത്ത രജത് പട്ടിദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റൺസുമായി യാഷ് റാത്തോഡ് ക്രീസിൽ ഉണ്ടായിരുന്നു. റാത്തോഡിനൊപ്പം 47…

Read More