കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം എന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമെന്നും റിയാസ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് വിവരം. വിദ്യാഭ്യാസ ​ഗുണനിലവാര അവലോകന സമിതി യോ​ഗത്തിൽ തീരുമാനിക്കും. ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും കണക്കിലെടുക്കും. ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരിക്കുന്നത്. തദ്ദേശം തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

Read More

ഗ്രേറ്റ് കേരള ഫെസ്റ്റിവലിന് തുടക്കം

കൊച്ചി: ഷോപ്പിംഗ് ആഘോഷമൊരുക്കി ഗ്രേറ്റ് കേരള ഫെസ്റ്റിവലിന് തുടക്കമായി. 90 ദിവസം നീളുന്ന വിപണനോത്സവത്തിൽ അവശ്യസാധനങ്ങളുൾപ്പെടെ ഓഫറിൽ വാങ്ങാം. ഒപ്പം ഉറപ്പായ സമ്മാനങ്ങളും നേടാം. നങ്ങളുടെയും വ്യാപാര സംഘടനകളുടെയും പിന്തുണയോടെ പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാനാണ് ഗ്രേറ്റ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ചെറുകിട വ്യാപാരികളുടെ ഉത്പന്നങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിറ്റഴിക്കാൻ അവസരമൊരുങ്ങും.

Read More

150 വർഷം പഴക്കമുള്ള നാലുകെട്ട് കത്തിയമർന്നു; ദുരൂഹത: വീടിനു സമീപം പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ

വൈക്കം: മറവൻതുരുത്തിലെ പുരാതനമായ നാലുകെട്ട്. 150 വർഷത്തോളം പഴക്കമുള്ള തറവാടാണിത്. തടിയിൽ കൊത്തുപണികളോടു കൂടിയ അറയും നിരയും മച്ചും ഒക്കെയുള്ള ഈ വീട് ഒരു രാത്രികൊണ്ടാണ് കത്തിയമർന്നത്. വീടിനു സമീപത്തുനിന്നു പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തി. വീടിന്റെ ഉടമ മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.

Read More

മണ്ണാറശാല ആയില്യം ഇന്ന്

ഹരിപ്പാട് : മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. നാഗരാജാവിന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് ഭക്തർ മണ്ണാറശാലയിലേക്ക് ഒഴുകിയെത്തും. രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യംനാളിൽ ചാർത്തുന്നത്. 9മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും.

Read More

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി

വൈക്കം : നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവ മത്സരവേദികളില്‍ നിന്നും തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമ ലോകത്തേക്ക് കടന്ന് കയറാന്‍ വഴികാട്ടിയാതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സെന്റ് ലിറ്റില്‍ തെരേസാസ് ഗോള്‍സ് എച്ച്. എസ്. എസ് ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍…

Read More

ഡല്‍ഹി സ്‌ഫോടനം: അന്വേഷണം ഊര്‍ജിതം; പൊട്ടിത്തെറിച്ച ഐ-ട്വന്റി കാറിലുണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്

ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികള്‍. ഡോ. മുസമ്മില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ ഉമ്മര്‍ മുങ്ങിയതായും പൊലീസ് പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഉമര്‍ അല്‍ ഫലഹ് സര്‍വകലാശാലയില്‍ എത്തിയത്. തിങ്കളാഴ്ച വീട്ടില്‍ എത്തും എന്ന് ഉമര്‍ അറിയിച്ചിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.

Read More

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകൾ തുടരുകയാണ്. ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ…

Read More

35 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾക്ക് 1000 രൂപ; മാനദണ്ഡങ്ങൾ ഇങ്ങനെ

നവകേരളത്തിലേക്ക്‌ കരുത്തുറ്റ ചുവടുവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ. സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് ( പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ടവർക്ക്‌ അപേക്ഷിക്കാം.

Read More

കൊച്ചി നഗരം അനുഭവിച്ച വലിയ പ്രശ്നത്തിന് പരിഹാരം, 13 കോടി ചെലവിടാൻ സർക്കാരിന്റെ ഭരണാനുമതി

കൊച്ചി: കൊച്ചി നഗരത്തിന്റെയും നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. കാരിക്കാമുറിയിൽ 13കോടിരൂപ മുടക്കിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ രൂപരേഖയും വിശദമായപ്ലാനും തയ്യാറായി. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ എസ് ആർ ടി സി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.

Read More