രവീന്ദ്ര പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്രപുരസ്‌കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. 2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ഒക്ടോബർ 22 നു പൊതുജനങ്ങൾക്ക് ദർശനത്തിനു അനുമതിയില്ല

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രമാണ് ദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം ഉണ്ട്. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍…

Read More

സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ; സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും. സാധാരണക്കാർക്കും മത്സരം കാണാൻ അവസരമൊരുക്കുന്ന രീതിയിലായിലായിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Read More

ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Read More

കെ എസ് ഇ ബി ഓഫീസിലെ ചോർച്ച; പരിഹരിക്കാൻ കയറിയ തൊഴിലാളിക്ക് പരിക്ക്

കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ഓഫീസിന് മുകളിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് ലാഡർ ഏണിയിൽ നിന്നും താഴെ വീണ് പരിക്കേറ്റു. കുറുപ്പന്തറ കെ എസ് ഇ ബി അസി.എൻജിനീയർ ഓഫീസിലെ കരാർ തൊഴിലാളി വെള്ളൂർ സ്വദേശി കെ.കെ കുഞ്ഞുമോൻ (45) നാണ് പരിക്കേറ്റത്.വെളളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. സീലിങ്ങിന് മുകളിലെ ഷീറ്റിട്ടമേൽക്കൂരയിൽ നിന്നും മഴവെള്ളം താഴെ വീഴുന്നതിനെ തുടർന്ന് ഏണിയിൽ കയറി…

Read More

തെക്കൻ കേരളത്തിൽ കനത്ത മഴ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

വി എസിന് നിയമസഭയുടെ ആദരം; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ ചാരമോപചാരം അറിയിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവൻ ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശില്പം മോദിക്ക് കൈമാറുകയും ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. മലബാറിൽ 400 ൽ അധികം തെയ്യങ്ങൾ ഉണ്ടെന്നും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ…

Read More

5 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. എല്ലാ രക്ഷാകർത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വെെകുന്നേരം…

Read More

കരൂരില്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും

ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍ യോഗത്തിലാണ് തിങ്കളാഴ്ച കരൂരിലെത്താന്‍ താത്പര്യപ്പെടുന്നതായി വിജയ് അറിയിച്ചത്. കരൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കാണാനുള്ള സ്ഥലം തീരുമാനിക്കാന്‍ വിജയ് നിര്‍ദേശിച്ചിട്ടുണ്ട്.

Read More