10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്.കിഫ്ബി അനുവദിച്ച 331 കോടി…

Read More

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്ന് ശ്രദ്ധേയമാണ്.

Read More

ചെമ്പൈ സംഗീതോത്സവം; സംഗീത വിരുന്ന്

വൈക്കം: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് ഉത്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗീത വിരുന്നിൽ കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരന്മാർ പങ്കെടുത്തു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു.

Read More

ശബരിമല മില്‍മ നെയ് ക്രമക്കേട്; എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍

ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഇവരില്‍ നിന്നാണ്…

Read More

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു. ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ….

Read More

വിദ്യാ‌ർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നു

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. കഴിഞ്ഞ മാസം 19 മുതൽ അടിക്കടി തടസം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.

Read More

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം…

Read More

സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍; ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അംഗീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്നുണ്ടായേക്കില്ല. ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡികെയും തിരിച്ചെത്തിയ ശേഷമാകും യോഗം. നാളെ യോഗം ചേരാന്‍ ആയാല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ്് റിപ്പോര്‍ട്ട്. ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും….

Read More

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വയനാട്: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം

ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

Read More