ശബരിമല സ്വർണ്ണ മോക്ഷണം; വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചനയുണ്ട്. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Read More

കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിർത്തി വെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും…

Read More

അയ്യപ്പസംഗമം വിളമ്പര ജാഥ

വൈക്കം: ആഗോള അയ്യപ്പ സംഗമത്തിന്റെപ്രചാരണത്തിന്റെ ഭാഗമായി ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിന്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ ഇന്ന് വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11.30 നു വടക്കേ കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ ഉത്‌ഘാടനം ചെയ്യും.

Read More

തന്തൈ പെരിയാർ ജന്മദിനാഘോഷം

വൈക്കം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹ സമരത്തിന്റെ പോരാളിയുമായിരുന്ന ഇ വി രാമസ്വാമി നായ്കരുടെ 147 ആം ജന്മദിന ആഘോഷം വൈക്കത്തു നടന്നു. തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച ഈ പരിപാടി വൈക്കം വല്യകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിലാണ് നടന്നത്.

Read More

മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം; മുഖ്യമന്ത്രി പിണറായി വിജയന് അനുമതിയില്ല

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്.

Read More

പവന് 640 രൂപ കൂടി; സ്വർണ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.

Read More

ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ

ശബരിമല റോപ് വേ പദ്ധതിയ്ക്കുള്ള അന്തിമ അനുമതി ഉടൻ. അന്തിമ അനുമതിക്കുള്ള കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ എത്തി പദ്ധതി നടപ്പിലാക്കുന്ന സ്ഥലം സന്ദർശിക്കും. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ പ്രാവർത്തികമാക്കുക. നേരത്തെ ചേർന്ന കേന്ദ്ര വന്യജീവി ബോർഡ് തീരുമാനപ്രകാരമാണ് നടപടി. കേന്ദ്രസംഘത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ റോപ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമലയിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിലാണ് സർക്കാരും ദേവസ്വം…

Read More

വൈക്കം ബോട്ട് ജെട്ടി നവീകരണം മൂന്ന് മാസത്തിനകം പൂർത്തിയാകും

വൈ​ക്കം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ​യും വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തിൻറെയും പ്രതാപo പേറുന്ന വൈക്കം ബോട്ട് ജെട്ടി പഴമ നില നിർത്തി പുതുമോടിയണിയുന്നു. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മേജർ ഇമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.

Read More

താഴത്തങ്ങാടി കോട്ടയം മത്സരവള്ളംകളിക്ക് ഒരുക്കമായി

കോട്ടയം: 124 ആമത് താഴത്തങ്ങാടി കോട്ടയം മത്സരവള്ളം കളിക്കും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ വെസ്റ്റ് ക്ലബ്ബും ടൂറിസം വകുപ്പും അറിയിച്ചു. 27 നു ഉച്ചക്ക് 2 മണിക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും

Read More

പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന്…

Read More