ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ: പുതിയ ഇവി നയം പ്രഖ്യാപിച്ചു ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ടു-വീലറുകൾക്ക് 30,000 രൂപ വരെ സബ്സിഡി. (ബാറ്ററി ശേഷി അനുസരിച്ച് കിലോവാട്ടിന് 10,000 രൂപ വീതം പരമാവധി 30,000 രൂപ വരെ).​ഇ-ഓട്ടോകൾക്ക് 50,000 രൂപ വരെയും ചരക്ക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും…

Read More

ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടപ്പെടുമോ? ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം വാങ്ങാതെ കമ്പനികള്‍, ആരാധകര്‍ക്ക് ആശങ്ക?

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ വിവിധ സ്‌റ്റേഡിയങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്‌ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ജപ്പാന്‍, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക…

Read More

കാലടി സര്‍വകലാശാലയില്‍ അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങി വൈസ് ചാന്‍സലര്‍; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി. അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ തുടങ്ങിയ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി. ബികോംകാരനായ ഐടി തലവനെയും മലയാളം അധ്യാപികയായ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറെയും തല്‍സ്ഥാനത്ത് നിന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് മാറ്റി ഉത്തരവായി. സര്‍വകലാശാലയിലെ സിപിഎം ഫ്രാക്ഷന്റെ നിര്‍ദേശപ്രകാരം മുന്‍ വൈസ് ചാന്‍സര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരിയാണ് ഇവരെ ഈ തസ്തികകളില്‍ നിയമിച്ചത്.

Read More

‘മതം പറഞ്ഞ് ബിജെപി വോട്ട് പിടിച്ചിട്ടില്ല, ഭാരതീയ ജനത പാർട്ടിയുടെ ശബ്ദം നിയമസഭയിൽ ഉണ്ടാകും’; നവ്യ ഹരിദാസ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് മണ്ഡലത്തിലെ NDA സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ഭാരതീയ ജനത പാർട്ടിയുടെ ശബ്ദം നിയമസഭയിൽ ഉണ്ടാകും. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടന്നതെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. അതിൽ മേൽക്കൈ നേടാൻ എൻഡിഎയ്ക്ക് കഴിയും. ഒരു മുന്നണിയുടെയും വോട്ടുകൾ ബിജെപി ചോർത്തില്ല. മതം പറഞ്ഞു ബിജെപി വോട്ട് പിടിച്ചിട്ടില്ല. എൻഡിഎ മുന്നോട്ട് വയ്ക്കുന്ന ആശയം വികസനമാണ്. വ്യാജ പ്രചരണങ്ങൾ തിരിച്ചറിയാനുള്ള പക്വത ബിജെപിക്ക് ഉണ്ട്. ഭരണമാറ്റം വരണമെന്ന…

Read More

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത സാഹചര്യം. അവർക്ക് പരാജയമാണ് കാണുന്നത്. LDF UDF കേരളത്തിൽ പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി ബംഗാളിനെ പിന്നോട്ടടിച്ചു. ബംഗാൾ മാറ്റത്തിന് തയാറാകണം. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്ത ഇടങ്ങളിലെല്ലാം ബിജെപി വൻ വിജയം നേടി. ബംഗാൾ മാറ്റത്തിന് തയ്യാർ. ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരത്തിലേക്ക്…

Read More

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ…

Read More

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ആയിരിക്കും അത് സാധ്യമാക്കുക. മറ്റ് രാജ്യങ്ങൾ അതിന് സഹായിക്കുമെന്നും ട്രംപ് വ്യകത്മാക്കി. ഹോർമുസ് തുറക്കുന്നത് എളുപ്പമുള്ള കാര്യമാകില്ല. ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള നിർണായക ചർച്ചകൾ ഇന്ന് പാക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഇന്നലെ രണ്ട് കപ്പലുകൾ മാത്രമേ കടലിടുക്ക് കടന്നുള്ളു. നിലവിൽ 325 എണ്ണ ടാങ്കറുകളടക്കം 600ൽ അധികം കപ്പലുകൾ ഹോർമുസ് കടക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണ്.ഇക്കാര്യത്തിൽ…

Read More

മഹാത്മാ ജ്യോതിറാവു ഫുലെ: ഇന്ത്യയുടെ മാര്‍ഗദീപം  

ഇന്ന്, ഏപ്രില്‍ 11. നാമേവര്‍ക്കും ഏറെ സവിശേഷമായ ദിനമാണിത്. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ ഒരാളും തലമുറകളുടെ മാര്‍ഗദര്‍ശിയുമായ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മവാര്‍ഷികദിനമാണിന്ന്. ഈ വര്‍ഷം അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാല്‍ ഈ വേളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

Read More

ഹജ്ജ്: മക്കയിലും മദീനയിലും മികച്ച താമസസൗകര്യമൊരുക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം; നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍പിഴ

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയിലും മദീനയിലും മികച്ച താമസസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സൗദി ടൂറിസം മന്ത്രാലയം നടപടികള്‍ കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമാണ് തീരുമാനം. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് മുതല്‍ തീര്‍ത്ഥാടകര്‍ മടങ്ങുന്നത് വരെയുള്ള കാലയളവില്‍ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More